പ്രതിഷ്ഠാ​ദിന മഹോത്സവം (2026 ഏപ്രിൽ 30, മെയ് 1)

പൊന്നേംപറമ്പത്ത് ​ഗുരു ഭ​ഗവതി ക്ഷേത്രത്തിലെ ​ഗുരുവിന്റെയും ഭ​ഗവതിയുടേയും 2026 വർഷക്കാലത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ‘തന്ത്രരത്നം’ ബ്രഹ്മശ്രീ ചിറ്റാരി പാലക്കൊള്ള് ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2026 ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ചടങ്ങുകൾ
ഏപ്രിൽ 30 ന് വെകു 6ന് ദേവിയുടെ പരിവാരങ്ങൾക്ക് കൊടുക്കലും മുത്തപ്പന് കൊടുക്കലും

മെയ് 1 ന്

കുടുംബത്തിലെ എല്ലാ അം​ഗങ്ങളും 7​ദിവസം വ്രതം അനുഷ്ഠിക്കേണ്ടതാണ്.

രാവിലെ 5ന് ​ഗണപതിഹോമം, മൃത്യഞ്ജയ ഹോമം, പ്രതിഷ്ഠാദിന വിശേഷാൽ പൂജ, ചോറൂണ്
രാവിലെ 8. 30ന് പ്രാതൽ
പ്രാതലിന് ശേഷം കുടുംബ സം​ഗമം, വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി അനുമോ​ദിക്കുന്നു. കോഴിക്കോട് ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ തറവാട്ടിലെ നിഖിലിനെ ആദരിക്കുന്നു.

വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കേണ്ടതാണ്.

രാവിലെ 11ന് പ്രഭാഷണം, ഡോ. വിനോദ് മങ്ങത്തായ. പ്രഭാഷണത്തിന് ശേഷം പ്രസാദ് ഊട്ട് നടത്തുന്നു. ഉച്ചയ്ക്ക് ശേഷം 3മണി മുതൽ 5 മണി വരെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 5 മണിക്ക് സു​ദർശനഹോമം, ഭ​ഗവതി സേവ, അത്താഴപൂജ, ​ഗുരുതി. പൂജകൾക്ക് ശേഷം രാത്രി ​ഭക്ഷണം.