വാര്‍ഷിക പൂജ 2019

പുനഃപ്രതിഷ്ഠയും മറ്റ് താന്ത്രിക കര്‍മ്മങ്ങളും
(2019 മെയ് 8,9,10 – ബുധന്‍, വ്യാഴം, വെള്ളി)

നമ്മുടെ ഗുരുവിന്റേയും ഉപാസനമൂര്‍ത്തിയുടേയും ആഗ്രഹപ്രകാരം കുടുംബട്രസ്റ്റ് സ്വായത്തമാക്കിയ ഭൂമിയില്‍ കുടുംബാംഗങ്ങളുടെ സുമനസ്സ് കൊണ്ട് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്കടുക്കുകയാണ്.

2019ലെ വാര്‍ഷികപൂജയോടനുബന്ധിച്ച് പുനപ്രതിഷ്ഠ നടത്തണമെന്നായിരുന്നു നമ്മുടെയെല്ലാം ആഗ്രഹം. പക്ഷെ, ആ ദിവസമോ, തൊട്ടടുത്ത മറ്റ് ദിവസങ്ങളിലോ പ്രതിഷ്ഠയ്ക്ക് നല്ല മുഹൂര്‍ത്തമില്ലാത്തത് കാരണം പുനഃപ്രതിഷ്ഠ 2019 മെയ് 10ന് വെള്ളിയാഴ്ച രാവിലെ 7.45നും 8.30നും ഇടയിലുള്ള ഉത്തമമുഹൂര്‍ത്തത്തില്‍ തന്ത്രി പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടത്തുന്നതാണെന്ന് എല്ലാവരെയും അറിയിക്കുന്നു.
അഷ്ടമംഗല്യ പ്രശ്‌നത്തിലും താംബൂലപ്രശ്‌നത്തിലും കണ്ട ദോഷ പരിഹാരകര്‍മ്മങ്ങള്‍ പ്രതിഷ്ഠയോടനുബന്ധിച്ച തിയ്യതികളില്‍ (മെയ് 8,9) നടത്തുന്നതാണ്.

2019ലെ വാര്‍ഷിക പൂജ പതിവ് പോലെ കുംഭമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച(ഫെബ്രുവരി 22ന്) ആണ്. അന്ന് വൈകുന്നേരം ഒരു മലര്‍പൂജ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മറ്റ് താന്ത്രിക കര്‍മ്മങ്ങള്‍ പ്രതിഷ്ഠയോടനുബന്ധിച്ച് തിയ്യതികളിലായിരിക്കും.

പുനഃപ്രതിഷ്ഠയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. മുഴുവന്‍ കുടുംബാംഗങ്ങളേയും ചടങ്ങിലേക്ക് ക്ഷണിക്കുന്നു.