ക്ഷേത്രശിലാന്യാസ കര്‍മ്മം – ഫെബ്രുവരി 3 വെള്ളിയാഴ്ച

പൊന്നേംപറമ്പത്ത് തറവാട് കുടുംബ ധര്‍മ്മദൈവമായ ഗുരുവിന്റെയും ഭഗവതിയുടെയും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാന്യാസ കര്‍മ്മമം തന്ത്രി മാവൂര്‍ ചിറ്റാരി പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി 2017 ഫെബ്രുവരി 3ന് (1192 മകരം 21ന്) വെള്ളിയാഴ്ച രാവിലെ 9.30ന് നിര്‍വ്വഹിക്കുകയാണ.

ക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ അവസരം കിട്ടുക എന്നത് ജീവിതത്തില്‍ ലഭിക്കാവുന്ന അപൂര്‍വ്വ സൗഭാഗ്യങ്ങളില്‍ ഒന്നാണ്. തലമുറകള്‍ക്ക് കൂടി ലഭിക്കാവുന്ന ഈ പുണ്യപ്രവര്‍ത്തിയിലൂടെ നമ്മള്‍ അനുഗ്രഹീതരാവുകയാണ്. ഉപാസനയ്ക്കും അതുവഴി ജീവിത സഫലതയ്ക്കും ചൈതന്യവത്തായ ഈ പ്രാര്‍ത്ഥനാസ്ഥാനം പൊന്നേംപറമ്പത്ത് തറവാട് കൈവരിക്കുകയാണ്.

ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കാളികളാകുകയും, നിരന്തരം സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും , പ്രയോജനപ്പെടുത്തുകയുമാണ് ഇനിയങ്ങോട്ട് ഓരോത്തരും ചെയ്യേണ്ടത്.ഇതിന് ഗുരുവിന്റെയും ഭഗവതിയുടെയും കടാക്ഷമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ശിലാന്യാസ ചടങ്ങിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.