പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷികപൂജ – 2018

മലബാറിലെ പുരാതനവും പേരും പെരുമയുമുള്ള തറവാടുകളില്‍ ഒന്നായ പൊന്നേംപറമ്പത്ത് തറവാടിന്റെ ഗുരുവിന്റേയും ഗുരുവിനാല്‍ ഉപാസിക്കപ്പെടുകയും തലമുറകളായി ആരാധിച്ചു വരുന്നതുമായ ഭഗവതിയുടേയും വാര്‍ഷികപൂജ 2018 പതിവുപോലെ പരിപാവനമായ താന്ത്രിക കര്‍മ്മങ്ങളൊടെയും ആചാരപ്രകാരമുള്ള എല്ലാ അനുഷ്ഠാനങ്ങളോട് കൂടെയും 2018 ഫെബ്രുവരി 22,23 തിയ്യതികളില്‍(വ്യാഴം, വെള്ളി) പൊന്നേംപറമ്പത്ത് കുടുംബട്രസ്റ്റിന്റെ നേതൃത്വത്തില്‍ തന്ത്രി ബ്രഹ്മശ്രീ പാലക്കൊള്ള് ഇല്ലം കേശവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുകയാണ്. ഈ സല്‍ക്കര്‍മ്മത്തിലേക്ക് എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.