2000 മാര്‍ച്ച് 12നാണ് ‘പൊന്നേംപറമ്പത്ത് തറവാട് കുടുംബകമ്മറ്റി’ എന്ന പേരില്‍ കുടുംബത്തിലെ മുഴുവന്‍ പേരേയും ഉള്‍പ്പെടുത്തി നിലവിലുള്ള കുടുംബകമ്മറ്റി രൂപീകരിച്ചത്.

ഓണം, വിഷു തുടങ്ങിയ ആഘോഷദിവസങ്ങള്‍ ഒരു സംഭവത്തിന്റെ തുടക്കമായതിനാല്‍ തറവാട്ടില്‍ ഏതെങ്കിലും വീട്ടില്‍ മരണമുണ്ടായാല്‍ 16 ദിവസത്തിനുശേഷമാണ് ആഘോഷദിവസങ്ങള്‍ വരുന്നതെങ്കില്‍ പ്രസ്തുതദിനങ്ങള്‍ കൊണ്ടാടാവുന്നതാണ്. മറിച്ച് 16 ദിവസത്തിനുള്ളിലാണെങ്കില്‍ ‘പുല’വീടാത്തതു കാരണം ആഘോഷിക്കരുതതെന്നും, കുടുംബങ്ങളില്‍ മരണമുണ്ടായാല്‍ അന്നേ ദിവസത്തെ ചിലവ് കമ്മറ്റി വഹിക്കണമെന്നുള്ളതും, കുടുംബസംഗമം, കുടുംബയോഗം, ഗൃഹസന്ദര്‍ശനം തുടങ്ങിയ പരിപാടികള്‍ ഇടയ്ക്കിടെ നടത്തണമെന്നുള്ളതും കമ്മറ്റിയുടെ തീരുമാനമാണ്.

ഭഗവതിയ്ക്ക് വാര്‍ഷികപൂജ ചെയ്യേണ്ടത് കുംഭമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ്(വാര്‍ഷികപൂജയോടനുബന്ധിച്ച് തലേദിവസം രക്ഷസ്സിനുള്ള പൂജ നല്ലൂര്‍ ശിവക്ഷേത്രത്തില്‍ നടത്തേണ്ടതാണ്).

    Thanthri    
    thanthri    
    Kesavan Namboothiri    
    committee    
    Executive Members