Category: home
-

പൊന്നേംപറമ്പത്ത് കുടുംബ കമ്മറ്റിയുടെ 25ാം വാർഷികവും പ്രതിഷ്ഠാദിന മഹോത്സവവും
പൊന്നേപറമ്പത്ത് കുടുംബക്ഷേത്രത്തിലെ ഗുരുവിന്റെയും ഭഗവതിയുടേയും 2025 വർഷത്തെ പ്രതിഷ്ഠാദിന ചടങ്ങുകൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കൊള്ള് ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2025 മെയ് 2,3( 1200 മേടം 19,20) തീയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
-

പുനഃപ്രതിഷ്ഠ
കരുവന്‍തിരുത്തി പൊന്നേംപറമ്പത്ത് കുടുംബട്രസ്റ്റ് ഗുരു ഭഗവതി ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകര്‍മ്മങ്ങള്‍ 2019 മെയ് 8,9,10ദിവസങ്ങളില്‍ നടന്നു.
-

വാര്‍ഷിക പൂജ 2019
പുനഃപ്രതിഷ്ഠയും മറ്റ് താന്ത്രിക കര്‍മ്മങ്ങളും (2019 മെയ് 8,9,10 – ബുധന്‍, വ്യാഴം, വെള്ളി) നമ്മുടെ ഗുരുവിന്റേയും ഉപാസനമൂര്‍ത്തിയുടേയും ആഗ്രഹപ്രകാരം കുടുംബട്രസ്റ്റ് സ്വായത്തമാക്കിയ ഭൂമിയില്‍ കുടുംബാംഗങ്ങളുടെ സുമനസ്സ് കൊണ്ട് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്കടുക്കുകയാണ്. 2019ലെ വാര്‍ഷികപൂജയോടനുബന്ധിച്ച് പുനപ്രതിഷ്ഠ നടത്തണമെന്നായിരുന്നു നമ്മുടെയെല്ലാം ആഗ്രഹം. പക്ഷെ, ആ ദിവസമോ, തൊട്ടടുത്ത മറ്റ് ദിവസങ്ങളിലോ പ്രതിഷ്ഠയ്ക്ക് നല്ല മുഹൂര്‍ത്തമില്ലാത്തത് കാരണം പുനഃപ്രതിഷ്ഠ 2019 മെയ് 10ന് വെള്ളിയാഴ്ച രാവിലെ 7.45നും 8.30നും ഇടയിലുള്ള ഉത്തമമുഹൂര്‍ത്തത്തില്‍ തന്ത്രി പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍…
-
കട്ടില വെക്കല്‍ കര്‍മ്മം
പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് കട്ടില വെക്കല്‍ കര്‍മ്മം 2018 ഏപ്രില്‍ 19ന് (1193 മേടം 6ന് ) വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു. എല്ലാ കുടുംബാംഗങ്ങളേയും ചടങ്ങില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
-
പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടേയും വാര്‍ഷികപൂജ – 2017
പൊന്നേംപറമ്പത്ത് ഗുരുവിന്റെയും ഭഗവതിയുടെയും വാര്‍ഷികപൂജ- 2017 ഫെബ്രുവരി 24 വെള്ളിയാഴ്ച
-

ക്ഷേത്രശിലാന്യാസ കര്‍മ്മം – ഫെബ്രുവരി 3 വെള്ളിയാഴ്ച
പൊന്നേംപറമ്പത്ത് തറവാട് കുടുംബ ധര്‍മ്മദൈവമായ ഗുരുവിന്റെയും ഭഗവതിയുടെയും ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാന്യാസ കര്‍മ്മമം തന്ത്രി മാവൂര്‍ ചിറ്റാരി പാലക്കോള്‍ ഇല്ലം കേശവന്‍ നമ്പൂതിരി 2017 ഫെബ്രുവരി 3ന് (1192 മകരം 21ന്) വെള്ളിയാഴ്ച രാവിലെ 9.30ന് നിര്‍വ്വഹിക്കുകയാണ.
-

ആചാര്യ ദേവോ ഭവ:
ആദർശ ശുദ്ധി, സാമൂഹ്യ സദാചാര ബോധം, മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസം എന്നിവ മുറുകെ പിടിച്ച് പുരോഗമനാശ യങ്ങളുടെ അന്തസ്സത്തയെ ആവാഹിക്കാൻ വ്യഗ്രത പൂണ്ട് ഒതുങ്ങി ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെ കുറിച്ച് സങ്കൽപിക്കാമെങ്കിൽ ,സ്നേഹ ബന്ധം കൊണ്ട് ഈ തറവാടിനെ തന്നിലേക്കടുപ്പിച്ച് നമ്മുടെയെല്ലാം ഹൃദയത്തിൽ സ്ഥാനം പിടിച്ച് പൊന്നേംപറമ്പത്ത് തറവാടിന്റെ ആദരം ഏറ്റുവാങ്ങുകയാണ് ബ്രഹ്മശ്രീ: മാവൂർ ചിറ്റാരി പാലക്കോൾ ഇല്ലത്ത് കേശവൻ നമ്പൂതിരി സ്നേഹത്തിന്റെ കുളിർമയും കരുതലിന്റെ മാധുര്യവും, പങ്ക് വെക്കലിന്റെ സന്തോഷവും ഒരു പോലെ അനുഭവപ്പെടുന്ന…
-
Welcome to Ponnemparambath Tharavadu
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തില്‍ നിന്ന് തെക്കുമാറി ഏതാണ്ട് പതിനൊന്ന് കി.മീറ്ററിന് അടുത്തുള്ള ഫറോക്കിനടുത്ത് കരുവന്‍തിരുത്തിയിലെ കണിയാരില്‍ പറമ്പിലെ വീടാണ് തറവാടിന്റെ ഇന്നത്തെ ആസ്ഥാനം….Read More
